എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Friday 27 December 2013

എന്റെ ഭാഷ

കുഞ്ഞായിരുന്നപ്പോൾ അറിയാതെ കൊഞ്ചിയ
കിളിമൊഴിയാവുന്നു എന്റെ ഭാഷ
തുഞ്ചൻ കുറിച്ച കിളിപ്പാട്ടിൽകേട്ടൊരു 
ഭക്തിരസമാണിന്നെന്റെ ഭാഷ്
കുഞ്ചന്റെ തുള്ളലിനാധാരമായൊരു
ഹാസ്യശരങ്ങളാണെന്റെ ഭാഷ
ഇരയിമ്മൻ തമ്പിതൻ ഈരടി പാടുന്ന
ശൃംഗാരരസമാണിന്നെന്റെ ഭാഷ
ദ്രാവിഡ ഗോത്രത്തിൽ പേശിതെളിഞ്ഞൊരു
സംസാരഭാഷയാണെന്റെ ഭാഷ
സംസ്കൃത ഭാഷയാം രത്നം പതിച്ചൊരു
പൊന്നാഭരണമാണെന്റെ ഭാഷ
വൈദേശികർപോലും നെഞ്ചേറ്റിയൂട്ടിയ
സുന്ദര ഭാഷയാണെന്റെ ഭാഷ
ആഴത്തിലാഴത്തിൽ നേർവഴികാട്ടുന്ന
തത്ത്വങ്ങളാകുന്നു എന്റെ ഭാഷ്
അമ്പത്തൊന്നക്ഷരക്കൂട്ടങ്ങൾ ചേരുന്ന
വരമൊഴിയാകുന്നു എന്റെ  ഭാഷ
കവികളോരായിരം പാടിത്തെളിഞ്ഞൊരു
മധുരമാം കാവ്യമാണെന്റെ ഭാഷ
കഥകളോരായിരം ചൊല്ലിത്തരുന്നൊരു
കഥയുള്ള ഭാഷയാണെന്റെ ഭാഷ
പലനാട്ടിലൊക്കെയും പലതുപോൽ ചൊല്ലുന്ന
മലയാളഭാഷയാണെന്റെ ഭാഷ.
****************    നിധീഷ് വർമ്മ രാജാ യു ************************
 (സഹൃദയരുടെ നിർദ്ദേശപ്രകാരം ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്)

5 comments:

  1. ഭാഷയോടുള്ള സ്നഹം വരികളില്‍ പ്രതിഫലിക്കുന്ന വാക്കുകള്‍ .ആശംസകള്‍

    ReplyDelete
  2. മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍.....

    ReplyDelete
  3. ഭാഷാമരത്തിന്റെ ചോട്ടിൽ നന്നായി വരികൾ പ്രധാന കാര്യങ്ങൾ മിക്കതും ഉൾകൊള്ളുന്നു

    ReplyDelete
  4. വളരെ ഹൃദ്യമായി എഴുതിയിരിക്കുന്നു.അഭിനന്ദനങ്ങൾ.

    ശുഭാശംസകൾ...

    ReplyDelete
  5. മധുരമാം കാവ്യമാണെന്റെ ഭാഷ
    കഥകളോരായിരം ചൊല്ലിത്തരുന്നൊരു
    കഥയുള്ള ഭാഷയാണെന്റെ ഭാഷ
    പലനാട്ടിലൊക്കെയും പലതുപോൽ ചൊല്ലുന്ന
    മലയാളഭാഷയാണെന്റെ ഭാഷ.

    ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......