എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Monday 29 October 2012

പ്രസംഗ ജീവി

     ഇന്ന് തിരക്കേറിയ ദിവസമാണ്. അതിനിടയിലാണ്  ഭാര്യ അവളുടെ വീട്ടില്‍ പോകാനുള്ള അനുവാദം ചോദിക്കുന്നത്. സ്ത്രീ സ്വാതന്ത്രത്തെ കുറിച്ചാണ് ഇന്നത്തെ ചര്‍ച്ച. അതുകൊണ്ട് അനുവാദം നിഷേധിച്ചു. സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണമെന്നും അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അനുവാദം നല്‍കണമെന്നും വാദിക്കാനുള്ള പൊയന്റുകള്‍ തയ്യാറാക്കേണ്ടതുണ്ട്. ചര്‍ച്ചയ്ക് പോകുമ്പോള്‍ മകള്‍ക്ക് നല്ലൊരു വസ്ത്രം എടുക്കണം പര്‍ദ്ദയെക്കാള്‍  കട്ടിയുള്ള എന്തെങ്കിലും, കോളേജ് ഉല്ലാസയാത്രയ്ക്ക്‌  വിടാത്തതിനുള്ള പരിഭവം മാറട്ടെ.
        ഇറങ്ങാന്‍ തുടങ്ങിയപ്പോഴാണ് പൂച്ച കുറുകെ ചാടിയത്‌.... അതുകൊണ്ട് അല്പം താമസിച്ചാണ് ഇറങ്ങിയത്‌.... ചാനല്‍ ചര്‍ച്ചയ്ക് മുന്‍പ്‌ അന്ധ വിശ്വാസത്തിനെതിരായ ഒരു ക്ലാസ് ഉത്ഘാടനം ചെയ്യേണ്ടതുണ്ട്. അത് കഴിഞ്ഞു മകന്‍റെ വിവാഹ തടസ്സം മാറ്റാന്‍ ജ്യോത്സ്യനെ കാണുകയും വേണം.
       ചാനല്‍ ചര്‍ച്ച കഴിഞ്ഞു പോകുമ്പോള്‍ പ്രകൃതി സംരക്ഷണക്കാരുടെ ഒരു ജാഥയുണ്ട് അതിനു പോകുമ്പോള്‍ കുറച്ചു FURNITURE ഓര്‍ഡര്‍ കൊടുക്കണം. കള്ളത്തടി കൊണ്ട് FURNITURE ഉണ്ടാക്കുന്ന ഒരു കടയുണ്ട് അവിടെ നല്ല വിലക്കുറവാണത്രേ.. അയ്യോ കാറിന്‍റെ ഡിക്കിയില്‍ പ്ലാസ്ടിക്ക് ചാക്കില്‍ കെട്ടിയ വീട്ട് മാലിന്യങ്ങള്‍ ഏതേലും പുഴയില്‍ തള്ളണം.കാര്‍ യാത്രക്കിടയിലാണ് കുത്തക വിരുദ്ധ സമിതി വിളിച്ചത് .COCA-COLAയും Malbaro യും നുകര്‍ന്ന് അവര്‍ക്ക്‌ ഡേറ്റ് കൊടുത്തു. ഹോ ഇന്ന് തിരക്കോട് തിരക്ക് തന്നെ.
         
      മനുഷ്യന്റെ തുല്ല്യതയെക്കുറിച്ച്  ഒരു ലേഖനം തയ്യാറാക്കുന്നതിനിടയില്‍ ഡ്രൈവറെ വിട്ടു രണ്ടു ചായ വാങ്ങിച്ചു. ഹും രണ്ടു പേര്‍ക്കും ഒരേ ചായയോ?അയാള്‍ മനസ്സില്‍ പറഞ്ഞു.
                 .ഹോ നാളെ പരിപാടികള്‍ കുറവാണ്. അയാള്‍ നാളത്തെ പരിപാടികളുടെ ലിസ്റ്റ് നോക്കി പുളകിതനായി.നാളെ  രണ്ടു പ്രഭാഷണങ്ങള്‍111 1ഒന്ന് മദ്യ വിരുദ്ധ സമിതിയുടെ രണ്ട് ലൈംഗീക തൊഴില്‍ സംരക്ഷണ ജാഥയിലും.
                            

Wednesday 24 October 2012

കുഞ്ഞറിവ്

അറിവാകും അലറുന്ന ആഴിയില്‍ നിന്നു ഞാന്‍
കുമ്പിളില്‍ കോരിയതെന്‍റെ ജ്ഞാനം
അതിനുള്ളില്‍ പെട്ട് പോം തെറ്റിന്‍റെ കല്ലുകള്‍
കരളില്‍ കനിവാല്‍ ക്ഷമിച്ചിടണെ

കാണുന്ന ലോകത്തിനപ്പുറം ഇല്ലന്ന്
കൂപ മണ്ഡൂകം നിനച്ചിടുമ്പോള്‍
എന്‍ചിന്താലോകത്തിനപ്പുറം
കാണുവാന്‍ ക്ലേശിക്കയാണ് ഞാന്‍ ഇന്നുമെന്നും


ഉറുമ്പിനു ഭാരം അരിയെന്ന പോലയും
കല്ല്‌ ചുമക്കുന്ന തുമ്പിയെ പോലെയും
 എന്നാല്‍ കഴിവത്‌ ചില്ലറയെങ്കിലും
ചെയ്യാന്‍ ശ്രമിക്കയാണിന്നു ഞാനും

Wednesday 17 October 2012

ദാമോ

      ദാമോ ഒരു കോടീശ്വരന്‍ ആയിരുന്നു. ദാമോ എന്ന് സ്വയമിട്ട പേരാണ് യഥാര്‍ത്ഥ പേര് ദാമോദരന്‍.. ..ദോഷം പറയരുതല്ലോ ആളു മികച്ചൊരു പ്രവാസി വ്യവസായി ആണ്. സ്വന്തമായി ഒരു ചെറു വിമാനം ഉള്ളതാണ് അയാളുടെ അഹങ്കാരം. സ്വന്തമായി ഏറ്റവും വിലകൂടിയ BMW, റോള്‍സ് റോയ്സ്,ബെന്റ്ലീ കാറുകള്‍ ഉണ്ട്. നാട്ടില്‍ വരുമ്പോള്‍ കാണുന്ന ചക്കടാ കാറുകളും, പട്ടിണികോലം പോലുള്ള ബൈകുകളും നമ്മുടെ കഥാ നായകന് പുച്ഛം ആയിരുന്നു. ഇത്തരം വാഹനങ്ങള്‍ നിരോധിക്കണമെന്നും മികച്ച വാഹനങ്ങള്‍ മാത്രം നിരത്തിലോടിയാല്‍ മതിയെന്നും അയാള്‍ ആക്രോശിച്ചിരുന്നു.
                         
              അങ്ങനെയിരിക്കെ നാട്ടിലെ അവധിയ്ക്കിടയിലൊരു യാത്രയില്‍ അയാളുടെ വിലയേറിയ കാര്‍ അപകടത്തില്‍ പെട്ടു.വലിയ പരിക്കൊന്നും പറ്റിയതായി തോന്നാത്തതിനാല്‍ സഹായിക്കാനെത്തിയവരുടെ വണ്ടിയിലോന്നും കയറാന്‍ അയാള്‍ കൂട്ടാക്കിയില്ല. നാട്ടില്‍ അപകടത്തില്‍ പെടുന്നവര്‍ക്ക് സഹായം കിട്ടുന്നത് വലിയ കാര്യമാണെന്ന് അയാള്‍ ഇനിയും മനസ്സിലാക്കിയിരുന്നില്ല. അല്‍പ സമയത്തിനകം അയാളുടെ ബോധം മറയാന്‍ തുടങ്ങി.ആശുപത്രിയില്‍ വച്ച് ബോധം തെളിഞ്ഞപ്പോള്‍ ദാമു അറിഞ്ഞത് ബോധം മറഞ്ഞു കിടന്ന തന്നെ ആശുപത്രിയിലെത്തിക്കാന്‍ ഒരു വാഹനവും തയ്യാരാകാഞ്ഞതിനെ തുടര്‍ന്ന് ആരോ സൈക്കിളില്‍ വച്ച് കെട്ടി കൊണ്ടുവരികയായിരുന്നത്രേ.
                   
                    ജീവന്‍ രക്ഷപെട്ട ആശ്വാസത്തെക്കാള്‍ അയാള്‍ക്ക് തന്നെ കൊണ്ടുവന്ന ആക്രി സൈക്കിളിന്റെയും അതോടിച്ച മാക്രി മനുഷ്യന്റെയും രൂപമായിരുന്നു അയാളുടെ മനസ്സില്‍.. ഇതെങ്ങാനും തന്റെ സുഹൃത്തുക്കളറിഞ്ഞാല്‍........,......................




ഇതും ഇഷ്ടപെടും  "ശാസ്ത്രാന്വോഷണം

Saturday 13 October 2012

അപസ്വരങ്ങളുടെ താളം


ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍ വര്‍ണ്ണം ഏറിയതായിരുന്നു
യഥാര്‍ത്യമായപ്പോള്‍ കറുപ്പും വെളുപ്പും

ഞാന്‍ പാടിയ ഗാനങ്ങള്‍ ഈണത്തിലായിരുന്നു
പക്ഷെ പുറത്ത് വന്നത് അപശ്രുതികള്‍

എന്‍റെ ചുവടുകള്‍ താളത്തിലായിരുന്നു
പക്ഷെ അതിനിടയില്‍ വേണ്ടാത്ത ചുവടുകള്‍ കൂടി

ഞാന്‍ വരച്ചത് അര്‍ത്ഥ സമ്പൂര്‍ണ്ണ ചിത്രങ്ങള്‍
വരച്ച് തീര്‍ന്നപ്പോള്‍  കുത്തി വരകള്‍

എന്റെയുള്ളില്‍ പ്രണയം, സൌഹൃദം ദുഖം സന്തോഷം എല്ലാം
പുറത്ത്‌ അളിഞ്ഞചിരിയും വലിഞ്ഞ മോന്തയും

വര്‍ണ്ണം  മങ്ങിയതെയുള്ളൂ
ഗാനം ഇടറിയതെയുള്ളൂ
താളം തെറ്റീല തളര്‍ന്നതെയുള്ളൂ
പുതുമയറ്റില്ല  പഴകിയതെയുള്ളൂ
ഞാന്‍ സ്വയം ആശ്വസിച്ചു

ഞാന്‍ തീരുമാനിച്ചു ഇങ്ങനെയൊക്കെ തുടരാന്‍
എന്‍റെ ഈണം തിരിച്ചറിയപ്പെടും വരെ
എന്‍റെ സ്വപ്നങ്ങള്‍ക്ക് ചായ്ക്കൂട്ടു ലഭിക്കും വരെ
എന്‍റെ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കപ്പെടും വരെ

നല്ല ചിത്രങ്ങള്‍,ഗാനങ്ങള്‍, സ്വപ്ങ്ങള്‍ എല്ലാം
ഇവിടെയുണ്ടാവും പക്ഷേ അതിനിടയിലും എന്റെതിനും
സ്ഥാനമുണ്ടാവും എങ്കിലല്ലേ നല്ലവയ്ക്‌ മഹത്വമുണ്ടാവൂ
ഏറ്റവും മോശം വസ്ത്രവും ജവ്ലിക്കടയില്‍ വിറ്റ്‌പോവാറുണ്ടല്ലോ................

Friday 5 October 2012

സര്‍ട്ടിഫിക്കറ്റ്

        ഇരുപത്തിയഞ്ചാം പിറന്നാളില്‍കലേഷ്‌ തന്‍റെ ജീവിതത്തിന്‍റെ മൂന്നിലൊരു ഭാഗത്തെ സമ്പാദ്യങ്ങള്‍ കണക്ക് കൂട്ടി നോക്കി. പതിനഞ്ചു സര്‍ട്ടിഫിക്കറ്റ്കള്‍. അതില്‍ നിറം മങ്ങിയ SSLC മുതല്‍ ബിരുദാനന്തര ദുരിതം വരെയുള്ള സര്‍ടിഫിക്കറ്റുകള്‍, കമ്പ്യൂട്ടര്‍ ഡിപ്ലോമ കണ്ടകടച്രാദി ഡിപ്ലോമ തുടങ്ങി കുറെ തിളങ്ങുന്ന പേപ്പറുകള്‍.... ഇനിയും കിട്ടാനുള്ള മറ്റുചില സര്‍ട്ടിഫിക്കറ്റുകള്‍, അതില്‍ പേര് പോലും ഓര്‍മ്മയില്ലാത്ത കുറെ വിഷയങ്ങളും അതിന് ലഭിച്ച ഫാന്‍സി മാര്‍ക്ക്‌കളും . പഠിച്ചതെല്ലാം പുല്ലു തിന്നാത്ത  തിയറി പശുക്കള്‍...... ..,

                         ജോലി തേടിയുള്ള അലച്ചിലില്‍ കൈത്താങ്ങ് ആകുമെന്ന്കരുതിയ ഈ പേപ്പര്‍ കഷ്ണങ്ങള്‍ കേവലം ഭാരം മാത്രമാണെന്ന തിരിച്ചറിവ്‌ ഭയാനകമായിരുന്നു. ജോലി വേണേല്‍ പണം പണമുണ്ടേല്‍ ജോലി, ഇതാണ് അവന്‍ എല്ലാടത്തും കേട്ടത്. അതുമല്ലെങ്കില്‍ എല്ലുമുറിയെ പണിയെടുത്താല്‍ പല്ലുമുറിയെ തിന്നാം, പക്ഷെ അതിന് പണിയെടുക്കാന്‍ അറിയണ്ടേ. പഠിച്ച വിദ്യകളിലോന്നും പണിയെടുക്കുന്ന വിദ്യയില്ലായിരുന്നല്ലോ? അവനൊപ്പം പഠിച്ച കുറച്ച് മാത്രം പഠിച്ചവര്‍ അന്തസ്സായി പണിയെടുത്ത് ജീവിക്കുന്നു. ഇനി സര്‍ക്കാര്‍ ജോലിയെന്ന് വിചാരിച്ചാല്‍ സംവരണത്തിന്റെ ശതമാന കണക്കുകള്‍ക്ക്‌ പുറത്താണല്ലോ മുന്നോക്കകാരനായ അവന്‍റെ സ്ഥാനം. സര്‍ഫിക്കറ്റ്കളുടെ അര്‍ത്ഥ ശൂന്യത തിരിച്ച റിഞ്ഞ അവന്‍ അത് കത്തിച്ചു അതിന്‍റെ ചൂടറിഞ്ഞു. സര്ട്ടിഫിക്കട്ടുകള്‍ക്കായി ചിലവഴിച്ച വര്‍ഷങ്ങള്‍,പണം, എല്ലാം എരിഞ്ഞടങ്ങി.
                               
                    ഇനി ജീവിക്കാന്‍ വേണ്ടി എന്തേലും പണി വേണം ദേഹാധ്വാനം ഉള്ളതായാലും മതി അതിനായവന്‍  തൂമ്പാ പണി പഠിപ്പിച്ചു സര്‍ഫിക്കറ്റ് നല്‍കുന്ന സ്ഥാപനം തേടിയിറങ്ങി..